തിരുവനന്തപുരം: തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പ് ജോലിയിൽ വീഴ്ച വരുത്തിയ പാലക്കാട്, കണ്ണാടി ഹൈസ്കൂളിലെ അധ്യാപകൻ കെ. പ്രജിത്തിനെതിരേ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിയമനടപടി സ്വീകരിച്ചു. പാലക്കാട് ജില്ലയിലെ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലേക്ക് 2018 മേയ് 31ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോട്ടായി പോളിംഗ് സ്റ്റേഷനിൽ തെരഞ്ഞെടുപ്പ് ജോലികൾക്കായി ഇദ്ദേഹ ത്തെ പാലക്കാട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നിയമിച്ചിരുന്നു.
എന്നാൽ, ഉത്തരവ് ലഭിച്ചിട്ടും ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിൽ കൃത്യവിലോപം വരുത്തിയത് കേരള പഞ്ചായത്തിരാജ് ആക്ട് 133-ാം വകുപ്പു പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.
നിയമനടപടികളുടെ ഭാഗമായി ഇദ്ദേഹത്തിനെതിരേ പാലക്കാട് ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ 2444/2018-ാം നമ്പർ കേസ് കോടതി ഫയലിൽ സ്വീകരിച്ചു.