നടവയൽ: സിഎംസി മാനന്തവാടി തിരുഹൃദയ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ഡോ. ജാസ്മിൻ മരിയ കോയിക്കാട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ ലില്ലിയോസ് തെക്കേ മുണ്ടയ്ക്കപ്പടവിൽ (വികാർ പ്രൊവിൻഷ്യൽ), സിസ്റ്റർ ഷാലറ്റ് മേബിൾ പുള്ളോലിൽ, സിസ്റ്റർ ഡീന റോസ് പഴേടത്ത്, സിസ്റ്റർ റോണ റോസ് താമരശേരി, സിസ്റ്റർ നീത ലിൻസ് കൊല്ലംപറന്പിൽ (കൗൺസിലർമാർ), സിസ്റ്റർ ലീജ ജീസ് തുരുത്തേൽ (പ്രൊവിൻഷ്യൽ സെക്രട്ടറി) , സിസ്റ്റർ ഷാരോണ്‍ ലിസ്ബത്ത് കൊടിയംകുന്നേൽ (ഫിനാൻസ് സെക്രട്ടറി), സിസ്റ്റർ സാൽവിൻ മരിയ കിടങ്ങേത്ത് (പ്രൊവിൻഷ്യൻ ഓഡിറ്റർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.