കൊച്ചി: മരണാനന്തരം അവയവദാനം നടത്തിയവരുടെ കുടുംബങ്ങളെ കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നാളെ ആദരിക്കും. ഉച്ചയ്ക്ക് 12.45ന് തേവര സേക്രഡ് ഹാർട്ട് കോളജ് ഹാളിൽ നടക്കുന്ന ചടങ്ങിൽ 2017 ജനുവരി മുതൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ മസ്തിഷ്ക മരണത്തെത്തുടർന്ന് അവയവദാനം ചെയ്ത നാലു പേരുടെ ഉറ്റ ബന്ധുക്കളെയാണ് ആദരിക്കുന്നത്.
വേർപാടിന്റെ തീരാവേദനയ്ക്കിടയിലും സഹജീവികളുടെ കണ്ണീരൊപ്പാൻ സന്നദ്ധരായ കുടുംബാംഗങ്ങൾ സമൂഹത്തിന്റെ ആദരവ് അർഹിക്കുന്നു. അവയവദാനത്തിന്റെ മഹാസന്ദേശം ജീവിതത്തിലൂടെ പകർന്നു നൽകിയ 163 കുടുംബങ്ങളെ മുൻ വർഷങ്ങളിൽ ഫൗണ്ടേഷൻ ആദരിച്ചിരുന്നു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മുഖ്യാതിഥിയായിരിക്കുന്ന ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ റവ. ഡോ. പ്രശാന്ത് പാലക്കാപ്പിള്ളിൽ, ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ, എസ്എച്ച് കോളജ് നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. രമ്യ രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.