തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ് വിപണിക്ക് ഇന്നു തുടക്കമാകും ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിനു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിക്കും. സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യവില്പന നടത്തും.
വിപണന കേന്ദ്രങ്ങളിൽ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭ്യമാണ്. ബ്രാൻഡ് ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവും ലഭിക്കും.
ഫെയർ ഈ മാസം 24 വരെ പ്രവർത്തിക്കും.
വിപണന കേന്ദ്രങ്ങളിൽ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭ്യമാണ്. ബ്രാൻഡ് ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവും ലഭിക്കും.
ഫെയർ ഈ മാസം 24 വരെ പ്രവർത്തിക്കും.