തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. പ്രസ് ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധാപൂർവം നീങ്ങേണ്ടതുണ്ട്. കോണ്ഗ്രസ് മാത്രം വിചാരിച്ചാൽ ബിജെപിയെ തോല്പിക്കാനാകില്ല. ഇതിനായി പുതിയ ജനകീയ ബദൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.ശബരിമല കോടതിവിധിയെ തുടർന്ന് വിശ്വാസത്തിന്റെ പേരിൽ വിദ്യാസന്പന്നരായ സ്ത്രീകൾ ഉൾപ്പെടെ തെരുവിലിറങ്ങിയതിലൂടെ ജീർണിച്ച ചിന്തകളാണു പുറത്തുവരുന്നതെന്നും ബേബി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ജി.പ്രമോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് .രാധാകൃഷ്ണൻ സ്വാഗതവും രതീഷ് അനിരുദ്ധൻ നന്ദിയും പറഞ്ഞു.