പിറവം: സഭയുടെ കേസെടുക്കുന്ന ഹൈക്കോടതി ബെഞ്ച് മാറ്റണമെന്ന് പറഞ്ഞിരിക്കുന്നത് യാക്കോബായ സഭയുടെ തന്ത്രപരമായ നീക്കമാണന്ന് ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രസനാധിപൻ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത. വിധി അംഗീകരിക്കാൻ യാക്കോബായ സഭ ഇതുവരെ തയാറായിട്ടില്ല. നിയമവാഴ്ചയോട് യാതൊരു ആദരവും ഇവർ കാണിക്കുന്നില്ല. സഭയ്ക്കു കോടിതിയിലുള്ള വിശ്വാസം എന്നുമുണ്ടാകുമെന്നും മാർ അത്തനാസിയോസ് ചൂണ്ടിക്കാട്ടി.