കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്മരണയ്ക്കായി എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ ദേശീയ ബഹുമതിയായ ചാവറ സംസ്കൃതി പുരസ്കാരം എം.ടി. വാസുദേവൻ നായർക്ക് 15നു സമർപ്പിക്കും. 77,777 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണു പുരസ്കാരം.
ദേശീയ സംസ്കൃതിക്കും മാനവികതയുടെ ഉന്നമനത്തിനായി കലാ സപര്യയിലൂടെയും ശാസ്ത്രഗവേഷണങ്ങളിലൂടെയും നൽകിയ സമഗ്ര സംഭാവനകളെ ആദരിക്കുന്നതിന് അഞ്ചു വർഷത്തിലൊരിക്കലാണു പുരസ്കാരം നൽകുന്നത്. എം.കെ. സാനു ചെയർമാനും, ഡോ.സെബാസ്റ്റ്യൻ പോൾ, തോമസ് ജേക്കബ്, റവ. ഡോ. പോൾ ആച്ചാണ്ടി, റവ. ഡോ. സെബാസ്റ്റ്യൻ തെക്കേടത്ത്, ഫാ. റോബി കണ്ണൻചിറ എന്നിവർ അംഗങ്ങളും തിരക്കഥാകൃത്ത് ജോണ്‍ പോൾ കണ്‍വീനറുമായ ജൂറിയാണ് ഇക്കുറി പുരസ്കാരജേതാവിനെ നിർദേശിച്ചത്.
കോഴിക്കോട് കെ. പി. കേശവമേനോൻ ഹാളിൽ വൈകുന്നേരം 5.15നാണു പുരസ്കാര സമർപ്പണം. ആർട്ടിസ്റ്റ് നന്പൂതിരി, പ്രഫ. എം. കെ. സാനു, സിഎംഐ സഭയുടെ വിദ്യാഭ്യാസ-മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള റവ. ഡോ. സെബാസ്റ്റ്യൻ തെക്കേടത്ത് എന്നിവർ ചേർന്നു പുരസ്കാര സമർപ്പണം നടത്തും. സിഎംഐ കോഴിക്കോട് പ്രൊവിൻഷ്യൽ വികാർ ഫാ.തോമസ് തെക്കൻ, ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്, ബാബു മേത്തർ എന്നിവർ പ്രസംഗിക്കും. ജോണ്‍ പോൾ ഏകോപനം നിർവഹിക്കും.
ചാവറയച്ചന്റെ ജീവചരിത്രമെഴുതിയ പ്രഫ.എം.കെ. സാനു, ഗ്രന്ഥത്തിനു രേഖാചിത്രങ്ങൾ വരച്ച ആർട്ടിസ്റ്റ് നന്പൂതിരി, ഇടയനാടകങ്ങളുടെ കൈയെഴുത്തുപ്രതി കണ്ടെത്തുന്നതിനും പരിപാലിക്കുന്നതിനും മുൻകൈയെടുത്ത ഫാ. തോമസ് പന്തപ്ലാക്കൽ എന്നിവർക്കു സിഎംഐ സഭയുടെ ഉപഹാരങ്ങൾ ചടങ്ങിൽ എം.ടി. സമ്മാനിക്കും.