തിരുവനന്തപുരം: സർക്കാർ ജോലിക്ക് കായിക താരങ്ങൾക്ക് ഒരു ശതമാനം സംവരണം ഏർപ്പെടുത്തുമെന്നു കായികമന്ത്രി ഇ.പി. ജയരാജൻ. ഇതിന്റെ വിശദാംശം തയാറാക്കി വരികയാണെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.ജില്ലാ സ്പോർട്സ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 11നും നടക്കും.