കൊച്ചി: കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും സർവകലാശാലകൾക്ക് കീഴിലുള്ള കോളജുകളിലേക്കും എംബിഎ പ്രവേശനത്തിന് അർഹത നേടുന്നതിന് വേണ്ടിയുള്ള പ്രവേശനപരീക്ഷ കെ മാറ്റ് കേരള 2019 നുള്ള അപേക്ഷ ക്ഷണിച്ചു. 2019 ഫെബ്രുവരി 17 നാണ് പരീക്ഷ. ഓണ്‍ലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. kmatkerala.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഓണ്‍ലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31 ആണ്. വിശദ വിവരങ്ങൾക്ക് :0471 - 2335133 , 8547255133 നന്പരുകളിൽ ബന്ധപ്പെടണം.