തിരുവനന്തപുരം: ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ടു നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചു വന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റി. ഒൻപതു ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സത്യഗ്രഹമിരുന്ന രാധാകൃഷ്ണന്റെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
തുടർന്ന് സി.കെ. പത്മനാഭൻ സത്യഗ്രഹം ആരംഭിച്ചു. ഇന്നലെ രാവിലെ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, എംഎൽഎമാരായ ഒ. രാജഗോപാൽ, പി.സി. ജോർജ് തുടങ്ങിയവർ രാധാകൃഷ്ണനെ സന്ദർശിച്ചു.
തുടർന്ന് സി.കെ. പത്മനാഭൻ സത്യഗ്രഹം ആരംഭിച്ചു. ഇന്നലെ രാവിലെ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, എംഎൽഎമാരായ ഒ. രാജഗോപാൽ, പി.സി. ജോർജ് തുടങ്ങിയവർ രാധാകൃഷ്ണനെ സന്ദർശിച്ചു.