തിരുവനന്തപുരം: ബിജെപി, മഹിളാമോർച്ച പ്രവർത്തകർക്കുനേരെ തിരുവനന്തപുരത്ത് പോലീസ് അതിക്രമം നടത്തിയെന്നാരോപിച്ച് തിരുവനന്തപുരം ജില്ലയിൽ ഇന്നു ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണു ഹർത്താൽ.