ശബരിമല: ശബരിമല മണ്ഡലകാലത്തു വർഷങ്ങളായി പോലീസ് നടത്തിവന്ന കർപ്പൂരദീപകാഴ്ചയ്ക്ക് ഇത്തവണ മേലുദ്യോഗസ്ഥരുടെ അനുമതി ലഭിക്കാനിടയില്ല.
മണ്ഡലപൂജയ്ക്ക് തൊട്ടുമുന്‍പുള്ള ദിവസങ്ങളിൽ ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാരാണ് ദീപക്കാഴ്ച നടത്തി വന്നിരുന്നത്. ഈ വർഷത്തെ മണ്ഡലപൂജ 27 നാണ്. അതിനു മുന്‍പ് നിരോധനാജ്ഞ പിൻവലിക്കുകയും ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ടു നൽകിയിട്ടുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തുകയും ചെയ്താൽ മാത്രമേ ദീപക്കാഴ്ചയ്ക്ക് ഇക്കുറി ഇവർക്ക് അനുമതി ലഭിക്കൂ. മുൻകാലങ്ങളിൽ കേന്ദ്രസേനാംഗങ്ങളും ദീപകാഴ്ചയിൽ പങ്കാളികളായിരുന്നു.