തിരുവനന്തപുരം: സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് 351 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നു മന്ത്രി ജി.സുധാകരൻ നിയമസഭയിൽ അറിയിച്ചു. പ്രളയസാഹചര്യം പരിഗണിച്ച് 450 കോടി രൂപയുടെ നിർദേശം കേന്ദ്ര സർക്കാരിലേക്ക് അയച്ചിട്ടുണ്ടെന്നും ജോർജ് എം. തോമസിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ താരതമ്യപഠനത്തിൽ രാജ്യത്തു ദുരന്തനിവാരണ പ്രവർത്തനത്തിൽ കേരളത്തിന് അഞ്ചാം സ്ഥാനമാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. സംസ്ഥാനത്ത് നെൽവയൽ തണ്ണീർത്തട നിയമം പാസാക്കിയ ശേഷം 57 ഏക്കർ ഭൂമി നികത്തിയിട്ടുണ്ട്.
ഭേദഗതി നടപ്പാക്കിയ ശേഷം വീടുവയ്ക്കാനായി നെൽവയൽ നികത്താൻ 14 ജില്ലകളിലും 4424 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 877 അപേക്ഷകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തിരുവഞ്ചൂർ രാധാaകൃഷ്ണൻ, ഐ.സി.ബാലകൃഷ്ണൻ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
റോഡിലുണ്ടാകുന്ന കുഴികൾ വേഗത്തിൽ മൂടുന്നതിന് ഉപയോഗിക്കാവുന്ന പ്രത്യേക ടാർ മിശ്രിതം കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ തയാറാക്കി വരുന്നുവെന്നു മന്ത്രി ജി.സുധാകരൻ നിയമസഭയിൽ അറിയിച്ചു. മഴക്കാലം പോലുള്ള പ്രതികൂല സാഹചര്യങ്ങളിലും മിശ്രിതം ഫലപ്രദമാണ്.