അന്പലപ്പുഴ: കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. ആലപ്പുഴ വഴിച്ചേരി പുത്തൻപുരയ്ക്കൽ ഷിജുമോൻ (44), മകൻ ആന്റോ (ഏഴ്) എന്നിവരാണു മരിച്ചത്.
ഷിജുമോന്റെ ഭാര്യ ഷൈനി (40), മകൾ അനിറ്റ എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചോടെ ദേശീയ പാതയിൽ കളർകോട് ബ്ലോക്ക് ജംഗ്ഷനു സമീപമായിരുന്നു അപകടം. ആലപ്പുഴയിൽനിന്നു തെക്കുഭാഗത്തേക്കു പോകുകയായിരുന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. തൂക്കുകുളത്തുള്ള അനിയന്റെ വീട്ടിൽ പോയി മടങ്ങിയതായിരുന്നു കുടുംബം. പുന്നപ്ര പോലീസ് മേൽനടപടി സ്വീകരിച്ചു.