കോട്ടയം: കെവിൻ വധക്കേസിൽ ഒന്പതാംപ്രതി ടിറ്റു ജെറോമിന് കോട്ടയം അഡീഷണൽ സെഷൻസ് നാല് അതിവേഗ കോടതി ജാമ്യം അനുവദിച്ചു. നാലാം പ്രതി റിയാസിന്റെ ജാമ്യാപേക്ഷ തള്ളി.
കേസിലെ അഞ്ചാംപ്രതിയായ ചാക്കോയുടെ ജാമ്യാപേക്ഷയിൽ 13 നു വിധി പ്രസ്താവിക്കും. കേസിൽ സാക്ഷിമൊഴികളടക്കമുള്ളവയുടെ പകർപ്പ് പ്രതിഭാഗത്തിന് നൽകാനും കോടതി നിർദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്. അജയൻ ഹാജരായി.