കാഞ്ഞിരപ്പള്ളി: യുവജനങ്ങള്‍ക്ക് അന്തര്‍ദേശീയതലത്തിലുള്ള അവസരങ്ങള്‍ ലഭ്യമാക്കാൻ അമല്‍ജ്യോതിയിലെ ഐഇഎൽടിഎസിന്റെ പ്രവർത്തനം പ്രയോജനപ്രദമാകുമെന്ന് ആന്റോ ആന്റണി എംപി. അമല്‍ജ്യോതി എൻജിനിയറിംഗ് കോളജും സ്റ്റെപ്പ്വേ അക്കാഡമിയും സംയുക്തമായി ആരംഭിച്ച ഐഇഎല്‍ടിഎസ് അക്കാഡമിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലവസരങ്ങള്‍ക്കു പുറമേ വിദേശത്ത് സ്ഥിരതാമസത്തിന് ഉതകുന്ന വാതായനമെന്ന നിലയില്‍ ഐഇഎല്‍ടിഎസ് പരീക്ഷകള്‍ മാറിയതായി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച വികാരി ജനറാള്‍ ഫാ.ജോര്‍ജ് ആലുങ്കല്‍ പറഞ്ഞു. മാനേജര്‍ റവ. ഡോ. മാത്യു പായിക്കാട്ട്, പ്രിന്‍സിപ്പല്‍ ഡോ. സെഡ്.വി. ളാകപ്പറമ്പില്‍, സ്റ്റെപ്പ്വേ അക്കാഡമി ഡയറക്ടര്‍ ടോണി ജോണ്‍, അസിസ്റ്റന്റ് പ്രഫ.വിനീത് ഷണ്മുഖം എന്നിവര്‍ പ്രസംഗിച്ചു. കോഴ്സിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. ഫോൺ: 6235229900, 8547673356, 9495810931.
ഒന്‍പതു ബ്രാഞ്ചുകളില്‍ ബി ടെക്, എട്ട് സ്പെഷലൈസേഷനില്‍ എം ടെക്, മൂന്ന് സ്ട്രീമുകളില്‍ എംസിഎ ഉള്‍പ്പെടെ 3500ൽപരം വിദ്യാർഥികള്‍ പഠിക്കുന്ന അമല്‍ജ്യോതി പാഠ്യ-പാഠ്യേതര-വൈദഗ്ധ്യ വികസന മേഖലകളില്‍ സംസ്ഥാനത്ത് ഉന്നത നിലവാരം പുലര്‍ത്തുന്നു. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത സ്റ്റാര്‍ട്ടപ്സ് വാലി എന്ന ബിസിനസ് ഇന്‍ക്യുബേറ്ററില്‍ 30ലേറെ കമ്പനികളാണ് ഉള്ളത്. 17 ലക്ഷം സ്ക്വയര്‍ അടി ബില്‍റ്റപ് ഏരിയയില്‍ 2500 വിദ്യാർഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യമുണ്ട്.