പാലാ: സ്റ്റാർട്ട് അപ്പ് ഇന്ത്യയും കേരള സ്റ്റാർട്ട് അപ്പ് മിഷനും സംയുക്തമായി നടത്തിയ സ്റ്റാർട്ട് അപ്പ് ഇന്ത്യ കേരളായാത്രയുടെ ഫിനാലെയിൽ പാലാ സെന്റ് ജോസഫ്സ് കോളജിനു മൂന്ന് അവാർഡുകൾ ലഭിച്ചു. ടെക്നോപാർക്കിൽ നടന്ന സമാപന സമ്മേളനത്തിൽ സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സുസ്ഥിര സ്റ്റാർട്ട് അപ്പ് കാറ്റഗറിയിൽ ആർ. കെവിൻ, റിച്ചി രാജു എന്നിവർ നേതൃത്വം നൽകുന്ന സ്റ്റാർട്ട് അപ്പിന് ഒന്നാം സമ്മാനമായ 75000 രൂപയും പ്രശസ്തി പത്രവും ലഭിച്ചു. ഹീറോ ഓഫ് സ്റ്റാർട്ട് അപ്പ് കാറ്റഗറിയിൽ ആന്റോ പി. ബിജു, തോമസ് സിറിയക് എന്നിവർ കോളജിൽ ഇൻക്യുബേറ്റ് ചെയ്ത ലാമാറാ എന്ന കന്പനിക്ക് ഒന്നാം സമ്മാനമായ 50,000 രൂപയും പ്രശസ്തി പത്രവും ലഭിച്ചു. വനിതകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ട് അപ്പ് കാറ്റഗറിയിൽ ആൻഡ്രിയ, അസ്മ എന്നിവരുടെ സ്റ്റാർട്ട് അപ്പിന് 25000 രൂപയും പ്രശസ്തിപത്രവും ലഭിച്ചു. സ്റ്റാർട്ട് അപ്പുകളുടെ തുടർ പ്രവർത്തനങ്ങൾക്ക് സ്റ്റാർട്ട് അപ്പ് ഇന്ത്യയുടെയും കേരള സ്റ്റാർട്ട് അപ്പ് മിഷന്റെയും സഹായങ്ങൾ ലഭിക്കും.
വിജയികളെ കോളജ് ചെയർമാൻ മോൺ. ജോസഫ് കൊല്ലംപറന്പിൽ, മാനേജർ ഫാ. മാത്യു കോരംകുഴ, പ്രിൻസിപ്പൽ ഡോ. ജെ. ഡേവിഡ്, കോളജ് സ്റ്റാർട്ട് അപ്പ് സെന്റർ നോഡൽ ഓഫീസർ പ്രഫ. എസ്. സർജു എന്നിവർ അനുമോദിച്ചു.