ആലുവ: അറ്റകുറ്റപ്പണിക്കായി കുഴിക്കുന്ന റോഡുകളിൽ അപകടങ്ങൾ ഉണ്ടാകുന്നുവെന്ന പേരിൽ പോലീസ് കേസുകൾ എടുക്കുന്നതിനെതിരേ ഇന്ന് വാട്ടർ അഥോറിറ്റി കരാറുകാർ സൂചനാ പണിമുടക്ക് നടത്തുന്നു. എറണാകുളം, ഇടുക്കി ജില്ലകളിലെ കോൺട്രാക്ടേഴ്സ് അസോസിയേഷനാണ് സൂചനാപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്ന കരാറുകാരെ അധികൃതരും പോലീസും ചേർന്ന് തടയുന്നതു കാരണം ദിവസങ്ങളോളം കുടിവെള്ളവിതരണം മുടങ്ങുന്നതും പാഴാകുന്നതും പതിവായിരിക്കുകയാണ്. കരാറുകാരനായ അനീർ, ഷാജി മാത്യു എന്നിവർക്കെതിരേ കേസെടുക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത പോലീസ് നടപടി പിൻവലിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.