കോഴിക്കോട്: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തില്‍ നിന്നു മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയെയും വി.എസ്. അച്യുതാനന്ദനെയും ഒഴിവാക്കിയത് ഖേദകരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് നേതാക്കളെ ക്ഷണിക്കാത്തതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഒരു വികസനവും അവകാശപ്പെടാനില്ലാത്ത ഇടതുമുന്നണി യുഡിഎഫിന്റെ വികസന നേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുകയാണ്- അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജയസാധ്യത മാത്രമായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാനദണ്ഡം. എല്ലാം മറന്ന് കൂട്ടായ്മയോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് എംഎല്‍എ മാരുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സ്പീക്കര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.