കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവള ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചവരാരും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിച്ചതേയില്ല. ആദ്യാവസാനം കണ്ണൂർ വിമാനത്താവളത്തിനുവേണ്ടി പ്രവർത്തിച്ച മുഴുവനാളുകളുടെയും പേര് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പറഞ്ഞെങ്കിലും ഉമ്മൻ ചാണ്ടിയുടെ പേര് മനഃപൂർവം ഒഴിവാക്കി.
“എയർഫോഴ്സിന്റെ ചില വിമാനങ്ങൾ എവിടെയും ഇറക്കാൻ സാധിക്കും. അത്തരമൊരു വിമാനം ഇവിടെ ഇറക്കി കുറച്ച് ആളുകളെ കൊണ്ടുവന്ന് ഉദ്ഘാടനം ചെയ്തതായി പറയുന്നു”- ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയ പരീക്ഷണ പറക്കലിനെ പരിഹസിച്ച് മുഖ്യമന്ത്രി പറഞ്ഞു.അധ്യക്ഷപ്രസംഗം നടത്തിയ മന്ത്രി ഇ.പി. ജയരാജനും പ്രസം ഗിച്ച ചീഫ് സെക്രട്ടറി ടോം ജോസും കിയാൽ എംഡി വി. തുളസീദാസും ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിച്ചില്ല.
സജീവൻ പൊയ്ത്തുംകടവ്