കോഴിക്കോട്: വനിതാമതില്‍ ചര്‍ച്ച ചെയ്യാന്‍ ഒരു മതത്തിലെ സമുദായ നേതാക്കളെ മാത്രമാണ് മുഖ്യമന്ത്രി വിളിച്ചതെന്ന് കെപിസിസി പ്രചാരണ സമിതി ചെയര്മാന് കെ. മുരളീധരന് എംഎല്‍എ. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ ഉത്തരമേഖലാ ശില്പശാലയില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന മുന്നേറ്റങ്ങളിൽ മറ്റു മതങ്ങൾക്ക് പങ്കില്ലാത്തതുകൊണ്ടാണൊ ഒരു സമുദായത്തെ മാത്രം വിളിച്ചതെന്ന് അദ്ദഹം ചോദിച്ചു.