തിരുവനന്തപുരം: മാധ്യമപ്രവർത്തകയ്ക്കെതിരേ ഫേസ്ബുക്കിലൂടെ അധിക്ഷേപം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റിനെതിരേയാണ് യുവാവ് അധിക്ഷേപം നടത്തിയത്. കണ്ണൂർ മയ്യിൽ ചേലേരി കക്കോപ്പുറത്ത് ബിജു നന്പ്യാർക്കെതിരേ നേരത്തെ മാധ്യമപ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.