തിരുവനന്തപുരം: തനിക്കു പാർട്ടിയിൽനിന്നു നീതി ലഭിച്ചില്ല എന്ന അഭിപ്രായമില്ലെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പ്രതികരിക്കുകായിരുന്നു അദ്ദേഹം. സിപിഎമ്മാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നത്. ശബരിമല യുവതീപ്രവേശത്തിനുള്ള ബോധവത്കരണമാണോ വനിതാമതിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം.
യുവതീപ്രവേശം സാധ്യമാക്കുമെന്നു പറഞ്ഞ പിണറായി വിജയൻ എന്തുകൊണ്ടാണു പിന്നീട് ഇക്കാര്യത്തിൽനിന്നു പിന്നോട്ടുപോയതെന്നു വ്യക്തമാക്കണം. വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്താണെങ്കിൽ അതു തുറന്നു പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.