തിരുവനന്തപുരം: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമിക്കു സമൻസ്. ശശി തരൂരിനെതിരേ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് നൽകിയ സ്വകാര്യ ഹർജിയിലാണു നടപടി. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അർണബ് ഗോസാമി ഫെബ്രുവരി 28ന് ഹാജരാകണം.
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ടു നടന്ന ചാനൽ ചർച്ചയിലാണു വിവാദപരമായ പരാമർശം ഉണ്ടായത്.
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ടു നടന്ന ചാനൽ ചർച്ചയിലാണു വിവാദപരമായ പരാമർശം ഉണ്ടായത്.