തിരുവനന്തപുരം: ലത്തീൻ കത്തോലിക്കാ സഭ ഇന്നു സംസ്ഥാനതലത്തിൽ സമുദായദിനം ആചരിക്കുമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പും കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗണ്‍സിൽ(കെആർഎൽസിസി) പ്രസിഡന്റുമായ ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം പത്രസമ്മേളനത്തിൽ അറിയിച്ചു. കെആർഎൽസിസിയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകുന്നേരം അഞ്ചിന് ശംഖുമുഖം കടപ്പുറത്തു സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിൽനിന്നുള്ള പ്രവർത്തകർ പങ്കെടുക്കും.
സമുദായദിനം ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. ലത്തീൻ സമുദായ വക്താവ് ഷാജി ജോർജ് അധ്യക്ഷനാകുന്ന ചടങ്ങിൽ വാരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, കെ.രാജു, എംപിമാരായ പ്രഫ. കെ.വി.തോമസ്, ഡോ. റിച്ചാർഡ് ഹേ, എം. വിൻസെന്റ് എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും.
ഇതോടനുബന്ധിച്ചു ലത്തീൻ സമുദായത്തിനു ഭരണഘടനാപരമായി അവകാശപ്പെട്ടതും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വളർച്ചയ്ക്ക് അനുപേക്ഷണീയവുമായ 10 ആവശ്യങ്ങൾ അടങ്ങുന്ന ഒരു അവകാശ പത്രിക മുന്നോട്ടുവയ്ക്കും.
പത്രസമ്മേളനത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത പിആർഒ മോണ്‍. യൂജിൻ എച്ച്. പെരേര, കെആർഎൽസിസി അൽമായ ശുശ്രൂഷാ ഡയറക്ടർ ഫാ.ടോണി ഹാംലറ്റ്, കെഎൽസിഎ സംസ്ഥാന സെക്രട്ടറി ജോസഫ് ജോണ്സണ്, അതിരൂപത പ്രസിഡന്റ് ആന്റണി ആൽബർട്ട്, കെആർഎൽസിഡബ്ല്യുഎ പ്രസിഡന്റ് ഷേർളി ജോണി, ജനറൽ സെക്രട്ടറി മേരി പുഷ്പം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.