കണ്ണൂർ: എഐടിയുസി 17- ാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ ഇന്നു തുടക്കം. രാവിലെ പത്തിന് കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ സ്ത്രീ തൊഴിലാളി സമ്മേളനം എഐടിയുസി ദേശീയ സെക്രട്ടറി വഹീദ നിസാം ഉദ്ഘാടനം ചെയ്യും.
മഹിളാ സംഘം സംസ്ഥാന സെക്രട്ടറി പി. വസന്തം, എൻ. ഉഷ, കെ.എം. സപ്ന എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് 12ന് മുനിസിപ്പൽ ഹൈസ്കൂളിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം കെ. രവിരാമൻ, സിപിഐ ജില്ലാ സെക്രട്ടറി പി. സന്തോഷ്കുമാർ, സി.രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും.
വൈകുന്നേരം അഞ്ചിന് കളക്ടറേറ്റ് മൈതാനിയിൽ എഐടിയുസി സംസ്ഥാന പ്രസിഡന്റ് കാനം രാജേന്ദ്രൻ പതാക ഉയർത്തും. എഐടിയുസി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പ്രസംഗിക്കും. സമ്മേളനം 12ന് സമാപിക്കും.