കൊച്ചി: സർക്കാർ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഫോർ ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ട്രൈബ്സിൽ (കിർത്താഡ്സ്) അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കു റിസർച്ച് അസിസ്റ്റന്റായി സ്ഥിരനിയമനം നൽകിയ സംഭവത്തിൽ മന്ത്രി എ.കെ. ബാലനെതിരേ വിജിലൻസ് അന്വേഷണം നടത്തണമെന്നു യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്.
എ.കെ. ബാലന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ മണിഭൂഷൻ ഉൾപ്പെടെയുള്ളവർക്കു കേരള സർവീസ് ചട്ടത്തിലെ റൂൾ 39 അനുസരിച്ചു പ്രത്യേക ആനുകൂല്യം നൽകി നിയമനം നൽകിയതു ചട്ടവിരുദ്ധമാണെന്നു കണ്ടെത്തിയിട്ടുണ്ട്.
എ.കെ. ബാലന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ മണിഭൂഷൻ ഉൾപ്പെടെയുള്ളവർക്കു കേരള സർവീസ് ചട്ടത്തിലെ റൂൾ 39 അനുസരിച്ചു പ്രത്യേക ആനുകൂല്യം നൽകി നിയമനം നൽകിയതു ചട്ടവിരുദ്ധമാണെന്നു കണ്ടെത്തിയിട്ടുണ്ട്.