കൊച്ചി: പുതിയ മദ്യനയത്തിലൂടെ മദ്യാസക്ത തലമുറകളെ സൃഷ്ടിച്ചാണു സർക്കാർ നവകേരളം നിർമിക്കുന്നതെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ സംസ്ഥാന ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അഭിപ്രായപ്പെട്ടു. "നവകേരളസൃഷ്ടി മദ്യാസക്തിയിലൂടെ’ എന്നതാണു സർക്കാരിന്റെ പ്രഖ്യാപിത മദ്യനയം. മദ്യത്തിനും ലഹരികൾക്കുമെതിരേയാണു വനിതാ മതിലോ, മനുഷ്യമതിലോ സൃഷ്ടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം പിഒസിയിൽ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ലീഡേഴ്സ് മീറ്റ്-2018 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ഇഞ്ചനാനിയിൽ. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറയ്ക്കുമെന്നു ജനത്തിനു നൽകിയ വാഗ്ദാനം സർക്കാർ നിരന്തരം ലംഘിക്കുകയാണ്. പുതുതായി 121 ബാറുകൾ കൂടി അനുവദിച്ചു. 466 ബിയർ-വൈൻ പാർലറുകൾക്കു പുറമേ 40 ഹോട്ടലുകൾക്കുകൂടി മദ്യവില്പന ലൈസൻസ് നൽകി.
നവകേരളത്തെ അക്ഷരാർഥത്തിൽ ഭ്രാന്താലയമാക്കി മാറ്റാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരേ ശക്തമായി പ്രതികരിക്കാൻ മനുഷ്യസ്നേഹികൾ മുന്നോട്ടുവരണമെന്നും ബിഷപ് പറഞ്ഞു. പിഒസിയിൽ ചേർന്ന ലീഡേഴ്സ് മീറ്റിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ അധ്യക്ഷനായിരുന്നു. സംസ്ഥാന ഭാരവാഹികളായ അഡ്വ. ചാർളിപോൾ, പ്രസാദ് കുരുവിള, യോഹന്നാൻ ആന്റണി, രാജു വല്യാറയിൽ, വൈ. രാജു, ആന്റണി ജേക്കബ് ചാവറ, തങ്കച്ചൻ കൊല്ലക്കൊന്പിൽ, തങ്കച്ചൻ വെളിയിൽ, ജോസ് ചെന്പിശേരി, ഷിബു കാച്ചപ്പിള്ളി, തോമസ്കുട്ടി മണക്കുന്നേൽ, ഫാ. ദേവസി പന്തലുക്കാരൻ, ഫാ. ജോണ് അരീക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30നു ഗാന്ധി സ്മൃതി ദിനാചരണവും മദ്യനയത്തിനെതിരേ 14 ജില്ലാതലങ്ങളിൽ വായ്മൂടികെട്ടി നില്പ് സമരവും നടത്താൻ തീരുമാനിച്ചു. സംസ്ഥാനസമ്മേളനം ഫെബ്രുവരിയിൽ തൃശൂരിൽ നടക്കും.