പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തലകീഴായി കിടക്കൂന്ന ടിനി ടോമിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് ആണ് നായകന്. ശ്രിദ്ധ, അനുമോള്‍, സൈജു കുറുപ്പ്, ശാന്തി ബാലചന്ദ്രന്, അലന്‍സിയര്‍, സുനില്‍ സുഖദ, അരുണ്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ്. ഉണ്ണിത്താന് ആണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി 21ന് ചിത്രം തീയറ്ററുകളിലെത്തും.