കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പറഞ്ഞ് പൃഥ്വിയെ ട്രോളി ജയസൂര്യ. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാനെറ്റിന്റെ മികച്ച സംവിധായകനുള്ള അവര്‍ഡ് പൃഥ്വിരാജിനാണ് ലഭിച്ചത്. അവാര്‍ഡ് നല്‍കിയത് ജയസൂര്യയും.
പൃഥ്വിക്ക് അവാര്‍ഡ് നല്‍കുന്നതിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് ജയസൂര്യ കുറിച്ചതിങ്ങനെ. More than an award, it's my 'Heart' full of Love Raju... Thank you, Asianet.(ഒരു അവാര്‍ഡ് എന്നതിലുപരി, എന്റെ സ്നേഹം നിറഞ്ഞ ഹൃദയമാണിത് രാജു).
ഇനി നിനക്ക് മനസിലാകാന്‍. Dear Raju, albeit, my hippopotomonstrosesquipedaliophobia, I cordially congratulate you for your honorificabilitudinitatibus, keep writing your success saga in brobdingnagian proportions in the ensuing years ...( പ്രിയപ്പെട്ട രാജു, നീളന്‍ വാക്കുകളെ എനിക്ക് പേടിയാണ്. എന്നാലും അഅഭിമാനമായ നേട്ടത്തില്‍ നിന്നെ ഞാന്‍ അഭിനന്ദിക്കുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നിന്റെ വിജയഗാഥ ഗംഭീരമായി തുടരുക.) ജയസൂര്യ കുറിച്ചു.
താരത്തിന്റെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കണ്ട് ട്രോളുമായി ആരാധകരും സജീവമാണ്.