തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും ബിയർ പാർലറുകളും വഴി കൂടുതൽ മദ്യം വിൽക്കാൻ അനുമതി നൽകി സർക്കാർ. ബിവറേജസ് കോർപറേഷൻ ഒൗട്ട്ലെറ്റുകൾ വഴി വിൽക്കാൻ അനുമതി നൽകിയ വിദേശനിർമിത വിദേശമദ്യം ബാറുകൾവഴി വിൽക്കാനും അനുമതി നൽകി. ബിയർ-വൈൻ പാർലറുകൾ വഴി വിദേശനിർമിത വൈനുകൾ വിൽക്കാനും ഭാവിയിൽ ബിയർ എത്തിയാൽ അവ വിൽക്കുന്നതിന് അനുമതി നൽകാനും തീരുമാനിച്ചു.
ബിവറേജസ് കോർപറേഷൻ വിൽക്കുന്ന വിദേശനിർമിത വിദേശമദ്യം ബാറുകൾ വഴിയും വിൽപന നടത്താമെന്ന ബാറുടമകളുടെ വാദം അംഗീകരിച്ച് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസം സർക്കുലർ പുറത്തിറക്കിയിരുന്നു. ബാറുകൾ വഴി വിദേശനിർമിത വിദേശമദ്യം വിൽപന നടത്താൻ എക്സൈസ് ഉദ്യോഗസ്ഥർ അനുമതി നൽകാതിരുന്ന സാഹചര്യത്തിലാണ് എക്സൈസ് കമ്മീഷണർ സർക്കുലർ പുറത്തിറക്കിയത്.
ഇന്ത്യൻ നിർമിത വിദേശമദ്യവും ബിയറും വൈനും മാത്രമായിരുന്നു ബാറിലും ബിയർ പാർലറിലും വിൽപന നടത്തിയിരുന്നത്. നേരത്തെ വിദേശനിർമിത വിദേശ മദ്യം ബിവറേജസ് ഒൗട്ട് ലെറ്റുകൾ വഴി വിൽപന നടത്താൻ അബ്കാരിചട്ട ഭേദഗതി നടത്തിയപ്പോൾ രാജ്യത്തിനകത്തും വിദേശത്തും നിർമിക്കുന്ന മദ്യം വിൽക്കാമെന്ന ഭേദഗതി കൊണ്ടുവരുകയായിരുന്നു.
ബിയർ വൈൻ പാർലറുകൾ (എഫ്എൽ- 11) വഴി ഇന്ത്യൻ നിർമിത ബിയറും വൈനും വിൽപന നടത്താനാണ് അനുമതി നൽകിയിരുന്നത്.
പുതിയ ഭേദഗതി വഴി വിദേശനിർമിത വൈനും ബിയർ പാർലർ വഴി വിൽക്കാം. വിദേശനിർമിത ബിയർ ഇപ്പോൾ ഇവിടെ എത്തുന്നില്ല.