ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടിലൊരുങ്ങുന്ന കേശു ഈ വീടിന്റെ നാഥന് എന്ന സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. 60 വയസുള്ള കഥാപാത്രമായി ആണ് സിനിമയില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്.
ഉര്‍വശിയാണ് സിനിമയിലെ നായിക. കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, സ്വാസിക, സലിംകുമാര്‍, കോട്ടയം നസീര്‍, അനുശ്രി, ടിനി ടോം എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സജീവ് പാഴൂരിന്റേതാണ് തിരക്കഥ.