ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, ഷറഫുദ്ദീന്, അലന്‍സിയര്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരും മറ്റ് പ്രധാനകതാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന്റേതാണ് കഥ. ശ്രീജിത്ത് ദിവാകരനാണ് സിനിമയ്ക്കായി തിരകഥയൊരുക്കുന്നത്. ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി.ആര്. അരുണ്‍ കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.