ശബരിമല: നിലയ്ക്കൽ - പന്പ രാത്രികാല ബസുകൾ തിങ്കളാഴ്ചയും സർവീസ് നടത്തിയില്ല. നിലയ്ക്കലിൽനിന്നു രാത്രി എട്ടിനുശേഷം പുലർച്ചെ രണ്ടിനാണ് പന്പാ സർവീസുകൾ ആരംഭിച്ചത്. പോലീസ് നിർദേശ പ്രകാരമായിരുന്നു ഇത്. 24 മണിക്കൂറും ബസ് സർവീസുകൾ വേണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇത്തരം നിർദേശങ്ങളൊന്നും പോലീസിനു ലഭിച്ചിട്ടില്ലെന്നും നിയന്ത്രണങ്ങൾ തുടരുമെന്നും എസ്പി യതീഷ് ചന്ദ്ര പറഞ്ഞു.
ഉച്ചയ്ക്കു 12 മുതൽ രണ്ടുവരെയും പന്പയ്ക്കു ബസുകളില്ല. പോലീസ് നിയന്ത്രണം മൂലം ആളുകൾ കുറഞ്ഞതോടെ നിലയ്ക്കൽ - പന്പ റൂട്ടിൽ സർവീസിനെത്തിച്ച 50 ബസുകൾ കെഎസ്ആർടിസി പിൻവലിച്ചു. 310 ബസുകളാണ് ചെയിൻ സർവീസിനായി എത്തിച്ചിരുന്നത്. നിലയ്ക്കലിൽ എത്തിച്ച 10 ഇലക്ട്രിക് ബസുകളിൽ മൂന്നെണ്ണമേ ഓടുന്നുള്ളൂ.