കുമരകം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ തണൽ മരത്തിലിടിച്ച് വിദേശ മലയാളിയായ യുവാവ് മരിച്ചു. ഇന്നലെ വൈകുന്നേരം 6-30-ന് കവണാറ്റിൻകര താജ് ഹോട്ടലിനു മുന്നിൽ നടന്ന അപകടത്തിൽ കുമരകം ബോട്ടുജെട്ടിക്കു സമീപം വച്ചാപറന്പിൽ ഭാഗത്ത് കൊടുവത്ര കളത്തിൽ ദാസിന്റെ മകൻ വിഷ്ണുദാസ് (25) ആണ് മരിച്ചത്. ദുബായിൽ നിന്നും രണ്ട് മാസത്തെ അവധിക്കെത്തിയ വിഷ്ണു 25-ന് തിരികെ പോകാനിരിക്കുകയായിരുന്നു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് മുന്നിന് വീട്ടുവളപ്പിൽ. കവണാറ്റിൻ കരയിലെ വളവിൽ നിൽക്കുന്ന ഈ വൻ തണൽമരത്തലിടിച്ച് ഇതിനു മുന്പ് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്ത നാളുകളിലുണ്ടായ മൂന്ന് അപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു.
മാതാവ്: കുഞ്ഞുമോൾ . ഏക സഹോദരൻ എ.വി.ജി മോട്ടോഴ്സിലെ വിപിൻ ദാസ് .