കോട്ടയം: മാന്നാനത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകട ത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. കുമാരനല്ലൂർ തൂത്തൂട്ടി പുളിങ്കുഴിയിൽ വീട്ടിൽ പി.വി. ചാക്കോയുടെ മകൻ പി.സി. വർഗീസ് (54) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് മാന്നാനം ഷാപ്പുംപടിയിലായിരുന്നു അപകടം. അതിരന്പുഴയിൽനിന്നു കുമാരനല്ലൂർക്കു പോയ വർഗീസ് സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ എത്തിയ ബൈക്കിലിടിക്കുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം സെന്റ് ലാസറസ് പള്ളിയിൽ. അമ്മ: മറിയാമ്മ ചാക്കോ. ഭാര്യ: ജനോ വർഗീസ് വല്യാട് കല്ലുപുരയ്ക്കൽ കുടുംബാംഗം. മക്കൾ: മെറിൻ (നഴ്സിംഗ്, മൈസൂർ), ഷെറിൻ (പ്ലസ് വണ്‍ വിദ്യാർഥിനി). സഹോദരങ്ങൾ: എൽസ, ലിസ.