പീരുമേട്: ഷേവ് ചെയ്യാൻ നൽകിയ ബ്ലേഡ് ഉപയോഗിച്ച് സബ്ജയിലിലെ തടവുകാരൻ ജനനേന്ദ്രിയം സ്വയം മുറിച്ചെറിഞ്ഞു. പീഡനക്കേസിൽ റിമാൻഡ് തടവുകാരനായ കുമളി ഡൈമുക്ക് സ്വദേശി ചുരുളി (42) ആണ് ജനനേന്ദ്രിയം മുറിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
തടവുകാരുടെ ബഹളവും ഇയാൾ അലറിക്കരയുന്ന ശബ്ദവുംകേട്ട് ഓടിയെത്തിയ ഉദ്യോഗസ്ഥർ ചുരുളിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി മുറിച്ചുമാറ്റിയ ഭാഗം തുന്നിച്ചേർത്തു. നാലുമാസം മുൻപ് ജയിലിലായ ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യക്കാർ ഇല്ലാത്തതിനാൽ ജയിലിൽ തുടരുകയായിരുന്നു.