കല്ലറ: കോട്ടയം അതിരൂപതയുടെ യുവജനസംഘടനയായ ക് നാനായ കാത്തലിക് യൂത്ത് ലീഗിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് കല്ലറ സെന്റ് തോമസ് പഴയപള്ളിയിൽ തുടക്കമായി.
ആയിരങ്ങൾ പങ്കെടുത്ത വിശ്വാസ പൈതൃത റാലി കല്ലറ കുരിശുപള്ളി കവലയിൽ കൈപ്പുഴ ഫൊറോന വികാരി ഫാ. മാത്യു കുഴിപ്പിള്ളിൽ ഫ്ളാഗ് ഓഫ് ചെയ്തു. യുവജനങ്ങളും വൈദികരും സമർപ്പിതരും അല്മായരും റാലിയിൽ പങ്കുചേർന്നു. കല്ലറ യൂണിറ്റിലെ യുവജനങ്ങൾ സുവർണ ജൂബിലി പ്രവേശന ഫ്ളാഷ് മോബ് അവതരിപ്പിച്ചു.
50 ബലൂണുകൾ ആകാശത്തേക്ക് പറത്തി സുവർണ ജൂബിലി വർഷത്തെ സ്വാഗതം ചെയ്ത് ജൂബിലി സന്ദേശം കൈമാറി. തുടർന്ന് പൊതുസമ്മേളനം കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. സംഘടനയ്ക്കുവേണ്ടി പ്രവർത്തിച്ച പഴയകാല നേതാക്കൾക്ക് നന്ദി പ്രകാശിപ്പിക്കുകയും അവരുടെ ബോധ്യങ്ങളും വിശ്വാസപൈതൃകവും വരുംതലമുറ പരിപാലിക്കുകയും ചെയ്യണമെന്ന് ആർച്ച്ബിഷപ് അഭിപ്രായപ്പെട്ടു. കെസിവൈഎൽ അതിരൂപത പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിൽ അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
സംഗീത സംവിധായകൻ ഗോപി സുന്ദർ, ഗായിക ആൻ ആമി എന്നിവർ മുഖ്യാതിഥികളായിരുന്നു. ജൂബിലി ലോഗോ പ്രകാശനം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. ജൂബിലി ഗാനപ്രകാശനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. കെസിവൈഎൽ അതിരൂപതാ ചാപ്ലെയിൻ ഫാ. സന്തോഷ് മുല്ലമംഗലത്ത്, മലബാർ റീജിയണ്‍ ചാപ്ലെയിൻ ഫാ. ബിബിൻ കണ്ടോത്ത്, ഫാ. സിറിയക് മറ്റത്തിൽ, സിസ്റ്റർ ലേഖ എസ്ജെസി, യൂണിറ്റ് ചാപ്ലെയിൻ ഫാ. സാബു മാലിത്തുരുത്തേൽ, സ്റ്റീഫൻ ജോർജ്,ജോമി കൈപ്പാറേട്ട്, അഭിലാഷ് മറ്റത്തിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. ആപ്തവാക്യപ്രകാശനം മലങ്കര റീജിയണ്‍ വികാരി ജനറാൾ ഫാ. അബ്രാഹം മണ്ണിൽ നിർവഹിച്ചു.