കണ്ണൂർ: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണൂർ ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കണ്ണൂർ പോലീസ് സ്റ്റേഷൻ മാർച്ചിൽ ഡിവൈഎസ്പിയെയും സിഐയെയും ഭീഷണിപ്പെടുത്തി പ്രസംഗിച്ച കേസിൽ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് വാറണ്ട്. മാർച്ച് ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലാണ് ഡിവൈഎസ്പിയെയും സിഐയെയും ഭീഷണിപ്പെടുത്തി പ്രസംഗിച്ചത്.