കൊച്ചി: ഫെഡറൽ ബാങ്ക് ഹോർമിസ് സ്മാരക ഫൗണ്ടേഷൻ സ്കോളർഷിപ്പിനായി 2018-19 അധ്യയന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. കേരളം, തമിഴ്നാട് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ എംബിബിഎസ്, എൻജിനീയറിംഗ്, ബിഎസ് സി നഴ്സിംഗ്, ബിഎസ് സി അഗ്രികൾച്ചർ, കാർഷിക സർവകലാശാലകൾ നടത്തുന്ന അഗ്രികൾച്ചറൽ സയൻസ് ഉൾപ്പെടെയുള്ള ബിഎസ് സി (ഹോണേഴ്സ്) കോ ഓപ്പറേഷൻ ആൻഡ് ബാംങ്കിംഗ്, എംബിഎ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയിട്ടുള്ളവരും മൂന്നു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബവരുമാനം ഉള്ളവരുമായിരിക്കണം. ഫെഡറൽ ബാങ്ക് വെബ്സൈറ്റായ https://www.fed eralbank.c o.in/scholarships ൽ അപേക്ഷ ഫോം ലഭിക്കും. ഡിസംബർ 31 നകം ഫെഡറൽ ബാങ്ക് ശാഖയിൽ അപേക്ഷ സമർപ്പിക്കണം.