കൊച്ചി: ആരോഗ്യപരിചരണ പ്രഫഷണലുകൾക്കുള്ള ഇംഗ്ലീഷ് പരിശോധനയായ ഒക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന്റെ (ഒഇടി) ആദ്യ ഹെൽത്ത്കെയർ കമ്യൂണിക്കേഷൻ ഫോറം 30ന് കൊച്ചിയിൽ നടക്കും. മരടിലെ ലേ മെറിഡിയൻ ഹോട്ടലിൽ പുലർച്ചെ അഞ്ചു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ഫോറം. ആരോഗ്യ പരിചരണ പ്രഫഷണലുകൾ, ആശുപത്രി നടത്തിപ്പുകാർ, ജീവനക്കാർ, വിദ്യാഭ്യാസപ്രവർത്തകർ, അക്കാദമിക്കുകൾ എന്നിവർക്ക് മുൻകൂട്ടിയുള്ള രജിസ്ട്രേഷനോടെ ഫോറത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ www.occupational englis htest.org/events/healthcars-communication-forum-2018ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. അവസാനതീയതി 25.