കോട്ടയം: അന്താരാഷ്ട്രവിപണി യിൽ റബർവില നൂറു രൂപയിലും താഴ്ന്നു. ആർഎസ്എസ് -ഒന്ന് ഗ്രേഡിന് ഇന്നലെ 99.55 രൂപയാണ് ബാങ്കോക്ക് വില. ആഭ്യന്തരവില ആർഎസ്എസ് ഒന്ന് ഗ്രേഡിന് 120.50 രൂപയായി. ആർഎസ്എസ് അഞ്ച് ഗ്രേഡിന് 115 രൂപയാണ് നിരക്ക്. തരംതിരിക്കാത്ത റബർ കിലോയ്ക്ക് 110 രൂപയിലും താഴ്ത്തിയാണ് ഇന്നലെ വ്യാപാരം നടന്നത്. ആഭ്യന്തരവില കുത്തനെ ഇടിയുന്പോഴും ഇറക്കുമതി അനിയന്ത്രിതമായി തുടരുകയാണ്.