കൊച്ചി: ബന്ധുനിയമന വിവാദത്തിൽപ്പെട്ട മന്ത്രി കെ.ടി. ജലീലിനെതിരേ യൂത്ത് ലീഗ് തുടങ്ങിവച്ച സമരം യുഡിഎഫ് ഏറ്റെടുക്കും. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു യുഡിഎഫിലെ യുവജനസംഘടനകളുടെ നേതൃത്വത്തിൽ 22നു സെക്രട്ടേറിയറ്റിനു മുന്പിൽ കൂട്ടധർണ നടത്തും. കെ.ടി. ജലീലിന്റെ പൊതുപരിപാടികൾ യുഡിഎഫ് ബഹിഷ്കരിക്കും. വിഷയം നിയമസഭയിൽ ഉന്നയിക്കാനും കൊച്ചിയിൽ ചേർന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചതായി പ്രതിപക്ഷേനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
സർക്കാർ നിലപാട് അപഹാസ്യമാണെന്നു യോഗം ചൂണ്ടിക്കാട്ടി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ബെന്നി ബഹനാൻ, പി.പി. തങ്കച്ചൻ, പി.ജെ. ജോസഫ്, ജോണി നെല്ലൂർ, എൻ.കെ. പ്രേമചന്ദ്രൻ, ഷിബു ബേബി ജോണ്, അനൂപ് ജേക്കബ്, എം.കെ. മുനീർ, വി.കെ. ഇബ്രാഹിംകുഞ്ഞ്, ജി. ദേവരാജൻ, സി.പി. ജോണ് എന്നിവരും യുഡിഎഫ് നേതൃയോഗത്തിൽ പങ്കെടുത്തു.