കൊച്ചി : ശബരിമലയിലെ നിരോധനാജ്ഞ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി പെരുന്പടപ്പ് സ്വദേശി നൗഷാദ് ഹൈക്കോടതിയിൽ ഹർജി നൽകി. ശബരിമല ദർശനവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ ഇടപെടുന്നതിൽ നിന്ന് ജില്ലാ കളക്ടറെയും പോലീസിനെയും തടയണമെന്നും ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഹർജി അടുത്ത ദിവസം പരിഗണിച്ചേക്കും. ഭക്തർക്ക് ആചാരാനുഷ്ഠാനങ്ങൾക്കായി ശബരിമലയിൽ മതിയായ സമയം തങ്ങാനുള്ള അവസരം ഒരുക്കണമെന്നാണ് ഹർജിയിലെ ഇടക്കാല ആവശ്യം.