കോട്ടയം: ഭൂമിയുടെയും കാലാവസ്ഥയുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്ന ചെലവില്ലാ പ്രകൃതി കൃഷി വ്യാപിപ്പിക്കാൻ ജനകീയ മുന്നേറ്റം വേണമെന്നു പ്രകൃതി കൃഷിയുടെ പ്രചാരകനും കാർഷിക ശാസ്ത്രജ്ഞനുമായ സുഭാഷ് പലേക്കർ.
എംജി യൂണിവേഴ്സിറ്റിയുടെയും സ്കൂൾ ഓഫ് ബയോസയൻസസും എൻഎസ്എസും സംയുക്തമായി സർവകലാശാല കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ ’ചെലവില്ലാ പ്രകൃതികൃഷി; സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മറ്റു പ്രധാന കൃഷി രീതികൾ ഭൂമിയുടെ സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കുന്നതും കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങൾ ഉൽപ്പാദിപ്പിക്കുന്നതുമാണ്. ചെലവില്ലാത്ത പ്രകൃതി കൃഷിയാണ് ഇതിനു പരിഹാരം.
ചെലവില്ലാ പ്രകൃതികൃഷി ഭൂമിക്കും കർഷകനും ഗുണകരമാണ്. പ്രകൃതികൃഷി വ്യാപിപ്പിക്കാൻ ജനങ്ങളുടെ മുന്നേറ്റമാണ് വേണ്ടത്. അത് അധികാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാസവളങ്ങളും ജൈവവളങ്ങളും ഉപയോഗിച്ചുള്ള കൃഷി നിരോധിക്കാൻ സർക്കാരുകൾക്കാവില്ല. പക്ഷേ, ഇതിനൊപ്പം ചെലവില്ലാ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള സത്വര നടപടികൾ വേണം. ബിരുദാനന്തര ബിരുദവും മറ്റു കോഴ്സുകളുമൊക്കെ കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികൾ കാർഷികവൃത്തികളെക്കുറിച്ചും കൃഷിരീതിയെക്കുറിച്ചും അറിവുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ശില്പശാലയുടെ ഉദ്ഘാടനം ആക്ടിംഗ് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് നിർവഹിച്ചു. സിൻഡിക്കറ്റംഗം പ്രൊഫ. കെ. ജയചന്ദ്രൻ അധ്യക്ഷതവഹിച്ചു. പ്രഫ. സി.റ്റി. അരവിന്ദകുമാർ, ഡോ.ലിനു മാത്യു, പ്രഫ.എം.എസ്. ജിഷ എന്നിവർ പ്രസംഗിച്ചു.