തിരുവനന്തപുരം: ശബരിമല തീർഥാടനം അലങ്കോലമാക്കി അതിന്റെ പേരിൽ കേരളത്തിൽ അയോധ്യ മോഡൽ കലാപം പടർത്താനുള്ള നീക്കത്തിൽനിന്നു ബിജെപി, ആർഎസ്എസ് നേതൃത്വം പിന്തിരിയണമെന്ന് ഇടതുമുന്നണി കണ്‍വീനർ എ. വിജയരാഘവൻ. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവിൽ സാമൂഹ്യവിരുദ്ധരെയും അക്രമികളെയും ശബരിമലയിൽ എത്തിച്ച് കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം പുറത്തു വന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ ജില്ലയിൽനിന്നും പ്രവർത്തകരെ സംഘടിപ്പിച്ച് ശബരിമലയിൽ എത്തിക്കണമെന്ന സർക്കുലർ കലാപനീക്കത്തിനു തെളിവാണ്. ശബരിമല പ്രക്ഷോഭം ശക്തമാക്കുമെന്നു ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ സർക്കുലർ പുറത്തിറക്കിയത്. വിശ്വാസി സമൂഹം ഇത് അംഗീകരിക്കില്ലെന്നു തീർച്ചയാണെന്നും എ. വിജയരാഘവൻ പറഞ്ഞു.