കാഞ്ഞിരപ്പള്ളി: സൊസൈറ്റി ഫോര്‍ സ്പെഷല്‍ ഫംഗ്ഷന്‍സ് ആൻഡ് ആപ്ലിക്കേഷനും കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന 17ാമത് അന്തര്‍ദേശീയ കോണ്‍ഫറന്‍സ് - ഐസിഎസ്എഫ്എ 22 മുതൽ 24 വരെ അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ നടക്കും.
ഡിഎസ്ടി, കെഎസ്സിഎസ്ടിഇ, ഐഎസ്ടിഇ, സിഎസ്ഐആർ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന കോണ്‍ഫറന്‍സ് 22 ന് രാവിലെ ഒന്‍പതിന് എംജി യൂണിവേഴ്സിറ്റി വൈസ്ചാന്സിലര് ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും.
എസ്എസ്എഫ്എ പ്രസിഡന്റും മാക്ഗ്രില് യൂണിവേഴ്സിറ്റി ഗണിതശാസ്ത്ര വിഭാഗത്തിലെ മുന്‍ പ്രഫസറുമായ ഡോ. എ.എം. മത്തായി അധ്യക്ഷത വഹിക്കും. ഫ്രാന്‍സിലെ മൈക്കിള്‍ മാര്ക്ഡൈറ്റ് മുഖ്യാതിഥി ആയിരിക്കും. മാനേജര്‍ റവ.ഡോ. മാത്യു പായിക്കാട്ട്, പ്രിന്‍സിപ്പല്‍ ഡോ. സെഡ്.വി. ളാകപ്പറമ്പില്‍, ബേസിക് സയന്‍സ് വിഭാഗം മേധാവി ഡോ. ലിസാ മാത്യു എന്നിവര്‍ പങ്കെടുക്കും.