ഇരിട്ടി: കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയിൽ ദ്വിദിന ദേശീയ ദൈവശാസ്ത്ര സെമിനാർ നാളെ ആരംഭിക്കും. നാളെ രാവിലെ 9.15ന് തലശേരി ആര്‍ച്ച് ബിഷപ്പും സെമിനാരി സിനഡല്‍ കമ്മീഷന് ചെയര്‍മാനുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. വേദപുസ്തക വ്യാഖ്യാനം വെല്ലുവിളികളും സമീപനങ്ങളും എന്ന വിഷത്തിലാണ് സെമിനാര്‍ നടക്കുന്നത്. റവ. ഡോ. ആന്റണി തറേക്കടവില്‍, റവ. ഡോ. ജോസഫ് നാല്‍പ്പതില്‍ച്ചിറ, റവ. ഡോ. സ്റ്റാന്‍ലി കുമാര്‍, റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, റവ. ഡോ. ജോയിഫിലിപ്പ് കാക്കനാട്ട്, റവ. ഡോ. വിര്‍ജീനിയ രാജകുമാരി, റവ.ഡോ. ജോര്‍ജ് കുടിലില്എന്നിവര് പ്രബന്ധങ്ങൾ അവതരിപ്പിക്കും. റെക്ടര്‍ റവ. ഡോ. ഇമ്മാനുവേല്‍ അട്ടേല്‍ ആമുഖപ്രഭാഷണംവും റവ. ഡോ. ജോസ് മാറാട്ടില്‍ മാര്‍ഗനിര്‍ദേശ പ്രസംഗവും നടത്തും. റവ. ഡോ. മാത്യു കഴുതാടിയില്‍ നന്ദി പറയും. രാത്രി 7.30ന് ഗുഡ്ഷേപ്പേര്ഡ് ദൈവശാസ്ത്ര വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.
22ന് ഉച്ചകഴിഞ്ഞുള്ള സമാപന സമ്മേളനത്തില്‍ റവ. ഡോ. സെബാസ്റ്റ്യന്‍ കിഴക്കേൽ സന്ദേശം നല്‍കും. കേരളത്തിനകത്തും പുറത്തും നിന്നുള്ള ബൈബിള്‍ പണ്ഡിതര്‍ നേതൃത്വം കൊടുക്കുന്ന പഠശിബിരത്തിൽ കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ റവ. ഡോ. ജോസ് മാറാട്ടില്‍, റെക്ടർ ഫാ. ഇമ്മാനുവല്‍ ആട്ടേല്‍, റവ. ഡോ. ജോസ് കൂടപ്പുഴ, റവ. ഡോ. മാത്യുകഴുതാടിയില് എന്നിവര്‍ പങ്കെടുത്തു. സെമിനാരിയിലെ വൈദികരും വൈദിക വിദ്യാര്‍ഥികളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.