കോട്ടയം: ദേശീയോദ്ഗ്രഥന വാരാചരണത്തോടനുബന്ധിച്ച് എംജി സർവകലാശാലയിൽ ജീവനക്കാർ ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്തു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജ·വാർഷികദിനത്തോടനുബന്ധിച്ചു നവംബർ 25 വരെയാണ് ദേശീയോദ്ഗ്രഥന വാരം (ഖ്വാമി ഏകതാ വാരം) ആഘോഷിക്കുന്നത്. വാരാഘോഷത്തിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രഫ. സാബു തോമസ് നിർവഹിച്ചു. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. ബി. പ്രകാശ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു