അയർക്കുന്നം: ബൈക്ക് നിയന്ത്രണം വിട്ട് ടോറസിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. നീറിക്കാട് ചെറുശേരിൽ സാബുവിന്റെ മകൻ നന്ദു (18)വാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിന് ഒറവയ്ക്കലായിരുന്നു അപകടം.നെടുങ്കണ്ടം ഗവൺമെന്റ് പോളി ടെക്നിക് വിദ്യാർഥിയാണ്. സംസ്കാരം പിന്നീട്. അമ്മ: സിന്ധു. സഹോദരി: സന്ദു.